ലോകത്തിലെ ഏറ്റവും വലിയ തവളയെ കണ്ടെത്തി…? മാർക്കസ് റാഞ്ചൽ എന്നയാളാണ് ടെക്സസിലെ ബാറ്റ്സ്വില്ലയിലുള്ള ഒരു നദിക്കരയിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ തവളയെ കണ്ടെത്തി എന്ന അവകാശവുമായി രംഗത്തെത്തിയരിക്കുന്നത്. ഇത് സത്യമാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കാരണം ഇതിന്റെ തലയിൽ നീണ്ട മുടി കാണാൻ സാധിക്കുന്നുണ്ട്.
ഭീമൻ തവളയ്ക്ക് അഞ്ചു കിലോഗ്രാം ഭാരമുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ടെക്സസിലെ ഹണ്ടിംഗ് അസോസിയേഷൻ ഇവരുടെ ഫേസ്ബുക്ക് പേജുവഴിയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തുടർന്ന് ഈ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു. ടെക്സസിലെ പാർക്ക് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥനായ സ്റ്റീവ് ലൈറ്റ്ഫൂട്ട് ഈ ചിത്രങ്ങൾ സത്യമാണെന്ന് പറയുന്നുണ്ട്.