ജപ്പാനില്‍ അഞ്ചുവരി റോഡ് നടുവേ പിളര്‍ന്നു, വന്‍ഗര്‍ത്തം കണ്ട് യാത്രക്കാരും നാട്ടുകാരും ഞെട്ടി, തൊട്ടടുത്ത സബ്‌വേ നിര്‍മാണമാകാം കാരണമെന്ന് അധികൃതര്‍

JAPAN 2ജപ്പാനിലെ ഫ്യുകോകയിലെ റെയില്‍വേ സ്‌റ്റേഷനു സമീപം ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഞ്ചുവരി പാത പെട്ടെന്ന് നടുകെ പിളര്‍ന്ന് താഴുകയായിരുന്നു. 20 മീറ്റര്‍ നീളമുള്ള വലിയ കുഴി വികസിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള കെട്ടിടങ്ങളുടെ അടിത്തറ ഇളക്കുന്ന നിലയില്‍ ഗര്‍ത്തം രൂപം കൊള്ളുന്നത് ആശങ്ക പരത്തുന്നുണ്ട്. റോഡ് ഇടിഞ്ഞുതാഴുന്നത് കണ്ടതോടെ വാഹനങ്ങള്‍ നിറുത്തിയതോടെ കാര്യമായ അപകടമുണ്ടായില്ല. സമീപത്തായി സ്ബ്‌വേ നിര്‍മാണം നടക്കുന്നുണ്ട്. ഇതാകാം അപകടത്തിന കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.

Related posts