ബാഗ്ലൂര്‍ : മലയാളികള്‍ക്കിടയിലും ‘ജിഗോള’ സംസ്കാരം വ്യാപിക്കുന്നതായി വിവരം. അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പല ആണ്‍കുട്ടികളും എസ്‌കോര്‍ട്ട് ബോയ് അഥവാ ജിഗോളയായി ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. കേരളത്തിനു പുറത്തേക്ക മക്കളെ പഠിക്കാനയ്ക്കുന്ന പല മാതാപിതാക്കളെയും ഭീതിയിലാക്കുന്നതാണ് പുതിയ വിവരം. മാത്രമല്ല പുറത്ത് പഠിക്കാന്‍ പോകുന്ന പല പെണ്‍കുട്ടികളും ജിഗോളയ്‌ക്കൊപ്പം കറങ്ങിനടക്കുന്നതും പതിവായിരിക്കുകയാണ്.
പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്‌മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള്‍ എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്‍ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. സിക്‌സ് പാക്ക് ശരീരമുള്ള നാടന്‍ പയ്യന്മാരെയാണ് മദാമ്മകള്‍ക്കിഷ്ടം. വിനോദസഞ്ചാരസീസണ്‍ തുടങ്ങിയാല്‍ ഇവിടേക്ക് വിദേശികളും ഉത്തരേന്ത്യക്കാരുമായ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്. വരുമ്പോള്‍ തന്നെ ജിഗോളകളെ തപ്പിപ്പിടിക്കുന്ന മദാമ്മമാര്‍ തിരിച്ചുപോകുന്നതു വരെ ഇവരെ ഒപ്പം കൊണ്ടുനടക്കും. മാത്രമല്ല ഒരു ജിഗോളയെ ഒന്നിലധികം മദാമ്മമാര്‍ കൊണ്ടു നടക്കുന്നതും ഈ ബീച്ചുകളിലെ സ്ഥിരം കാഴ്ചയാണ്.
ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നാണ് അയല്‍സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ ചിലരുടെ അഭിപ്രായം. ഒരു ദിവസത്തേയ്ക്ക് 1500, 1000, 750 എന്ന രീതിയിലാണ് റേറ്റ്. ലൈംഗിക ധാര്‍മികതയെ കുറിച്ചുള്ള കാഴ്ച്ചപാടു തന്നെ മാറിയിരിക്കുന്നു. ഒരു ബോയ്‌മേറ്റെങ്കിലും ഇല്ലെങ്കില്‍ ക്യാമ്പസില്‍ തലയുയര്‍ത്തി നടക്കാന്‍ വയ്യാ എന്ന് ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍. മലയാളി വിദ്യാര്‍ത്ഥികളുടെ മനോഭാവത്തിലുള്ള മാറ്റം നമ്മെ ഞെട്ടിക്കും. മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നതും ഇവിടെ പതിവു സംഭവമാണ്.
ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോഴും ന്യൂജന്‍ മലയാളി വിദ്യാര്‍ഥികള്‍ ഒരു മറയുമില്ലാതെ പലതും കാണിക്കുന്നു. ഹൈടെക് സ്ലീപ്പര്‍ ബസുകളാണ് സൗകര്യപ്രദമായ സെക്‌സിനുള്ള ഇടമായി പലരും തെരഞ്ഞെടുക്കുന്നത്. ട്രെയിനിലെ ബര്‍ത്തിനേക്കാള്‍ സൗകര്യമായി രണ്ടു പേര്‍ക്കു കിടക്കാവുന്ന ബര്‍ത്തുകളാണ് ആധുനിക ബസ്സുകളിലുള്ളത്. കര്‍ട്ടന്റെ സ്വകാര്യത, പുതയ്ക്കാന്‍ കമ്പിളി, മറ്റ് ശല്യങ്ങളൊന്നുമില്ല. ഇതിനെല്ലാം താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി വളച്ച് കാര്യം നടത്താറുണ്ട്. താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കാറില്ല. നാട്ടിലെത്തിയാല്‍ ഇവര്‍ കണ്ട പരിചയം നടിക്കാറില്ലെന്നതാണ് വാസ്തവം.
മാത്രമല്ല സ്വന്തം കേമത്തരം കാണിക്കാന്‍ വേണ്ടി രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നവരുമുണ്ട്. ഒരു രസത്തിന് വേണ്ടി എടുക്കുന്ന രംഗങ്ങള്‍ പുറത്തു പോകുന്നതും വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ സെക്‌സ് റാക്കറ്റിന്റെ കൈകളിലെത്തിയാല്‍ കാര്യങ്ങള്‍ അവിടെ നിന്നും പോകും. ഇതുപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണ് സെക്‌സ് റാക്കറ്റുകളുടെ പ്രധാന തന്ത്രം. പിന്നെ ഈ ഇരയിലൂടെ സെക്‌സ് ബിസിനസ്സ് വ്യാപിപ്പിക്കും. ഇങ്ങനെ അക പ്പെട്ടു പോയ വിദ്യാര്‍ത്ഥികള്‍ ധാരാളമുണ്ട്. “റെന്റ് എ കാര്‍” എന്ന ബിസിനസ്സ് പോലെ “റെന്റ് എ ഗേള്‍” എന്ന ബിസിനസ്സാണ് നടക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടാല്‍ തന്റെ സുഹൃത്തിനെ കൂടി അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. എന്റെ കാര്യം ഇങ്ങനെയൊക്കെയായി തീര്‍ന്നു. അവളും ഇതെല്ലാം അനുഭവിക്കട്ടെ എന്നാണ് അവര്‍ വിചാരിക്കുന്നത്. വിവാഹത്തിന് മുമ്പ് ലൈംഗിക ജീവിതത്തില്‍ ഏര്‍പ്പെടുന്നത് കുടുംബ ജീവിത ത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും.
ഒരു വര്‍ഷം 40000 കോടി രൂപയുടെ സെക്‌സ് ബിസിനസ്സാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത് 18 വയസ്സിന് മുമ്പായിരുന്നു. 41.35 ശതമാനം 16 വയസ്സിന് മുമ്പെയും. സ്ഥിതി വളരെ ഗുരുതരമാണെന്നാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.