ജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? തലയുയർത്തി നടക്കുന്ന, വലിയ പൊക്കമുള്ള മൃഗം അല്ലേ. എന്നാൽ ജിമ്ലിയെ കണ്ടാൽ ആരുമെന്ന് അത്ഭുതപ്പെടും. ആരാണ് ജിമ്ലി എന്നല്ലേ? ജിമ്ലി ഒരു ജിറഫാണ്.
പക്ഷെ ജിമ്ലിക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണ ജിറാഫുകളുടെ അത്രയും പൊക്കില്ല ജിമ്ലിക്ക്. സാധാരണ ജിറാഫുകൾക്ക് 20 അടി നീളമുള്ളപ്പോൾ ജിമ്ലിക്ക് വെറും ഒന്പത് അടി നീളമാണുള്ളത്.
ഡോ. മിഷേൽ ബ്രൗൺ 2015ലാണ് നബീബിയായിൽ ജിമ്ലിയെ കണ്ടെത്തിയത്. ഒരു കുതിരയുടെ ശരീരത്തിൽ ജിറാഫിന്റെ തലവെച്ചതുപോലെയായിരുന്നു ജിമ്ലിയുടെ രൂപമെന്നാണ് മിഷേലിന്റെ വിശേഷണം.
ജിമ്ലിയേക്കാള് പൊക്കം കുറഞ്ഞ ഒരു ജിറാഫിനെ നബീബിയായിലെ ഒരു സ്വകാര്യ ഫാമിൽ നിന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. പക്ഷെ ഇതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.