കട്ടപ്പന: അന്പലകവല കൊല്ലക്കാട്ട് അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഇഞ്ചി കൗതുകമാകുന്നു.
അഞ്ചുകിലോ ഭാരമുള്ള ഒരുമൂട് ഇഞ്ചിയാണ് അനിൽ തന്റെ കൃഷിയിടത്തിൽനിന്നും വിളവെടുത്തത്. വീട്ടാവശ്യത്തിനായി നട്ടുവളർത്തിയ ഇഞ്ചിയാണ് ഭീമൻ ഫലം നൽകിയത്.
വളമൊന്നും ചെയ്യാതെയാണ് ഇഞ്ചികൃഷി ചെയ്തിരുന്നത്. മണ്ണ് നീക്കംചെയ്യുന്തോറും വലിപ്പം കൂടിവന്നതോട ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇഞ്ചി പുറത്തെടുത്തത്.
നേരത്തെ ഇഞ്ചി കൃഷി ചെയ്തിരുന്നുവെങ്കിലും വില ലഭിക്കാതായതോടെ അവസാനിപ്പിച്ചു. ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കു മാത്രമാണ് കൃഷി.
അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഭീമൻ ഇഞ്ചി കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.