മുതലമട: ഭൂമി പാട്ടത്തിനെടുത്ത ഇഞ്ചി കർഷകർ ഇത്തവണ കനത്ത നഷ്ടത്തിൽ. എറണാകുളം സ്വദേശികളായ ജോർജ്, എബി, നാസർ എന്നിവരാണ് ചിറ്റൂർ മേഖലയിലെ പാറയ്ക്കൽച്ചള്ളയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയത്.
ഏക്കറിന് അന്പതിനായിരം രൂപ തോതിലാണ് ഭൂഉടമയ്ക്ക് പ്രതിഫലം നൽകിയിരിക്കുന്നത്.എറണാകുളം കുന്നത്തുനാട് സ്വദേശി ജോർജ് രണ്ടര ഏക്കർ ഭൂമിയാണ് ഇഞ്ചി കൃഷിക്ക് ഒരു വർഷം മുൻപ് പാട്ടത്തിനെടുത്തത്.
കൃഷി ഇറക്കുന്നതിനും തൊഴിലാളികൾക്ക് കൂലി ഇനത്തിലുമായി 7 ലക്ഷത്തോളം ചിലവഴിച്ചിട്ടുമുണ്ട്. ഇപ്പോൾ ഉണക്കിയ ഇഞ്ചിക്ക് കിലോക്ക് 170 രൂപയാണ് വില.
മൊത്തം 8 ലക്ഷത്തോളം ചിലവഴിച്ചതിൽ വിളവെടുപ്പു നടത്തിയ ഇഞ്ചി വിപണിയിലെത്തിച്ചാൽ മുടക്കു മുതലിന്റെ പകുതി മാത്രമേ ലഭിക്കൂ എന്നതാണ് ജോർജിന്റെ സങ്കടം.
രണ്ടു വർഷം മുന്പ് ഇഞ്ചിക്ക് വില കൂടുതൽ ലഭിച്ചതിനാൽ മികച്ച വരുമാനം ലഭിച്ചിരുന്നു. ഈ വരുമാനം പ്രതീക്ഷിച്ചാണ് ജോർജ് രണ്ടര ഏക്കർ പാട്ടത്തിനെടുത്ത
ത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങിയാണ് ലാഭപ്രതീക്ഷയിൽ കൃഷിയിറക്കിയത്. ഇഞ്ചി കൃഷി ചെയ്ത എല്ലാ കർഷകരും ഇതുപോലെ ദുരിതക്കയത്തിലാണ്.