സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജിങ്കോ മരമാണ് താരം. ഐതിഹ്യങ്ങൾ നിറഞ്ഞ ജിങ്കോ മരങ്ങൾ ദക്ഷിണ കൊറിയയിലുടനീളം കാണാവുന്നതാണ്.
തങ്കം പോലെ തിളങ്ങുന്ന മരത്തിന് ചുറ്റും ധാരാളം ആളുകൾ തടിച്ചുകൂടിയിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ഈ മരത്തിന് 800 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണ കൊറിയൻ വെബ്സൈറ്റുകൾ പറയുന്നത് അനുസരിച്ച് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.
വോഞ്ജു ബംഗ്യേ-റി ജിങ്കോ ട്രീ അതിന്റെ ആകർഷകമായ കിരീടത്തിന് പേരുകേട്ടതാണ്. ഇത് നിലവിൽ ഏകദേശം 17 മീറ്റർ ചുറ്റളവിൽ വ്യാപിച്ച് നിൽക്കുന്നു. ജിങ്കോ മരത്തിന്റെ ശാഖകൾ പരന്നുകിടക്കുന്ന രീതി ഏറ്റവും ആകർഷകമായ വൃക്ഷങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിന് “ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം” എന്ന തലക്കെട്ട് നൽകി.
മരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൊറിയ ജൂങ് ആങ് ഡെയ്ലി രണ്ട് ജനപ്രിയ കഥകൾ പ്രസിദ്ധീകരിച്ചു. സില്ല രാജവംശത്തിന്റെ കാലത്ത് (ബിസി 57-എഡി 935) ഇത് മുളച്ചതായി ഒന്നിൽ പറയുന്നു. സില്ലയിലെ അവസാന രാജാവിന്റെ മകനായ കിരീടാവകാശി മൗയി, സന്യാസിയാകാൻ കുംഗാങ് പർവതത്തിലേക്കുള്ള യാത്രാമധ്യേ ഇത് നട്ടുപിടിപ്പിച്ചതായാണ് മറ്റൊരു ഐതിഹ്യം.
ജോസോൺ രാജവംശത്തിന്റെ (1392-1910) കാലത്ത് ജിങ്കോ മരത്തിന് ഓണററി ഗവൺമെന്റ് പദവി ലഭിച്ചതായി കൊറിയ ജോങ് ആങ് ഡെയ്ലി പറഞ്ഞു.
This ginkgo tree, in the village of Bangye-ri in South Korea,
— Science girl (@gunsnrosesgirl3) December 4, 2023
is thought to be at least 800 years old
pic.twitter.com/0NxlFQ0USd