ന്യൂഡൽഹി: ഗിനിയില്‍ തടവിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയയ്ക്കു കൈമാറില്ല. 15 പേരെയും തിരികെ മലാബോയിലെത്തിച്ചു.
നയതന്ത്ര ഇടപെടലുകളാണ് നാവികരെ നൈജീരിയയ്ക്കു കൈമാറുന്നതു തടഞ്ഞത്.
കപ്പലിന്റെ ഫസ്റ്റ് ഓഫിസർ സനു ജോസ്, കൊച്ചി സ്വദേശി മിൽട്ടൻ, കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നിവരാണു തടവിലായ മലയാളികൾ.
സമുദ്രാതിർത്തി ലംഘിച്ചെന്ന കുറ്റം ആരോപിച്ച് ഗിനി നാവികസേന കപ്പൽ വളഞ്ഞ് അവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നൈജീരിയൻ സേനയുടെ നിർദേശത്തെത്തുടർന്നാണ് നാവികരെ കസ്റ്റഡിയിൽ എടുത്തത്. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെയാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനി തടവിലാക്കിയിരിക്കുന്നത്.
നോർവെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് അവർ. നാവികരെ വിട്ടുകിട്ടാൻ കപ്പൽ കമ്പനി മോചനദ്രവ്യം നൽകിയിരുന്നു.
എന്നിട്ടും അവരെ മോചിപ്പിക്കാൻ ഗിനി തയാറായില്ല. നാവികരെ നൈജീരിയയ്ക്കു കൈമാറാനായിരുന്നു നീക്കം.