ലോകത്തിലെ ഉയരം കൂടിയ മനുഷ്യനുള്ള ഗിന്നസ് റിക്കാര്‍ഡ് ഉടമയായ സുല്‍ത്താന്‍ കോസെയും(8 അടി 3 ഇഞ്ച്) ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനുള്ള റിക്കാര്‍ഡിനുടമയായ ചന്ദ്ര ബഹദുര്‍ ഡാംഗിയുടെയും(251സെന്റിമീറ്റര്‍) വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 2014 ല്‍ ലണ്ടണില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോ ആണ് ഇത്.
കഴിഞ്ഞ ഞായറാഴ്ച തന്റെ 41 ാം ജന്മദിനം ആഘോഷിച്ച തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസന് ആശംസയറിയിച്ച് ഗിന്നസ് റിക്കാര്ഡ്സാണ് വീഡിയോ പങ്കുവച്ചത്. ഏട്ട് അടി മൂന്ന് ഇഞ്ച് ഉയരമുള്ള കോസന് 2009ലാണ് ലോക റിക്കാര്‍ഡ് സ്വന്തമാക്കുന്നത്. ഏറ്റവും വലുപ്പമുള്ള കൈയുള്ള മനുഷ്യന് എന്ന റിക്കാര്‍ഡും കോസന്റെ പേരിലാണ്. പിറ്റൂറ്ററി ജൈജാന്റിസം എന്ന രോഗാവസ്ഥയാണ് കോസനെ റിക്കാര്ഡിനര്ഹനാക്കിയത്.
2014ലെ ലോക റിക്കാര്‍ഡ് ദിന ആഘോഷത്തിന്റെ ഭാഗമായാണ് കോസനും നേപ്പാള്‍ സ്വദേശിയുമായ ചന്ദ്രയും ആദ്യമായി കണ്ടുമുട്ടുന്നത്. ഗിന്നസ് റിക്കാര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫും ഇവര്‍ക്കൊപ്പം കൂടികാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഫോട്ടാകള്ക്ക് പോസ് ചെയ്യുന്നതും ഹസ്തദാനം നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരുടെയും വീഡിയോക്ക് ആരാധകരേറെയാണ്. കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തിയ വീഡിയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തരംഗമായിരിക്കുന്നത്.
118702 ലൈക്കുകള്‍ നേടിയ വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കുടാതെ, കോസന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.