അഞ്ചല്‍ : കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഭാര്യയിലുള്ള സംശയത്തിന്റെ പേരില്‍.
കോട്ടപ്പുറം മേടയില്‍ ലതാ മന്ദിരത്തില്‍ ജിന്‍സിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഭര്‍ത്താവ് ദീപുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ദീപുവിനെ കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലത്ത് നിന്നും എത്തിയ പോലീസ് ഫോറന്‍സിക്ക് സംഘവും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയില്‍ ജോലി നോക്കി വന്നിരുന്ന ജിന്‍സിയെ സംശയത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ദീപു ഉദ്രവിച്ചിരുന്നു.
ഇതുസംബന്ധിച്ച പരാതി കടയ്ക്കല്‍ പോലീസിലും നല്‍കിയിരുന്നു. പോലീസ് പലതവണ ഇയാള്‍ക്ക് വീട്ടുകാരുടെ ആവശ്യപ്രകാരം താക്കീതും നല്‍കിയിരുന്നു.
ഒരുമാസമായി പിണങ്ങി കഴിഞ്ഞിരുന്ന ദീപു ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലരയോടെ കോട്ടപ്പുറത്തെ വീട്ടിലെത്തുകയും എഴുവയസുകാരന് മകന്റെ മുന്നിലിട്ട് ജിന്‍സിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് താന്‍ എത്തിയ ബൈക്ക് അടക്കം ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച ദീപുവിനെ നാട്ടുകാരുടെ കൂടി സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.