വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം നൽകണം.അതൊരു നൻമയാണ്. വലിപ്പ ചെറുപ്പം നോക്കാതെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അതു നൽകാൻ കഴിയണം. എങ്കിൽ ഭക്ഷണം കൊടുക്കേണ്ടിവരുന്നത് ജിറാഫുകൾക്കാണെങ്കിലോ?
ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അഞ്ചുസെക്കന്‍റ് ദൈർഘ്യം മാത്രമുള്ള ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്.
അതിലൊരാൾ കുറിച്ചത് ഇങ്ങനെ: “ആറുവർഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ സ്ഥലത്ത് പോയത്. അവിടെയെത്തുന്ന അതിഥികൾക്ക് ജിറാഫുകൾക്ക് തീറ്റ നൽകാനായി അവസരം നൽകിയിരുന്നു. രാവിലെയും വൈകിട്ടും ജിറാഫിന് ഭക്ഷണം നൽകാനുള്ള സമയം അനുവദിച്ചിരുന്നു’.
ഒരുപാട് ബുദ്ധിമുട്ടുകളുള്ള ഈ ലോകത്തിൽ ഇവരുടെ ഭാവങ്ങളും പ്രകടനങ്ങളും ഒത്തിരി സമാധാനം നൽകുന്നുവെന്ന് മറ്റൊരാൾ പറയുന്നു, ഏതായാലും ജിറാഫുകളുടെ പ്രൗഢമായ നടത്തവും ഭക്ഷണം കഴിക്കലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴഞ്ഞു.
Sharing breakfast with the giraffes.. 😊 pic.twitter.com/aYul0BBgUH
— Buitengebieden (@buitengebieden) May 1, 2022