കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിക്കുന്നത്.
ഗിരീഷിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് കേസില്‍ ഹാജരാകാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതക്ക് വേണ്ടിയാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
വിജിലന്‍സ് അന്വേഷണ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗിരീഷ് ബാബു റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടയിലായിരുന്നു ഗിരീഷിന്റെ മരണം. ഹര്ജിക്കാരന് മരിച്ചതിനെ തുടര്‍ന്ന് പിന്മാറുകയാണെന്ന് അഭിഭാഷകന് നേരത്തെ അറിയിച്ചിരുന്നു.
റിവിഷന്‍ പെറ്റീഷന് ആയതിനാല്‍ തുടര്‍ന്ന് അമിക്കസ് ക്യുറിയെ നിയോഗിച്ച് ഹൈക്കോടതി നടപടികള്‍ തുടരുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി സമാന ആവശ്യം നിഷേധിച്ചതിനെതിരെ മാത്യു കുഴല്നാടന് എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.