
ഗാന്ധിനഗർ: 51-ാം വയസിലുണ്ടായ ഇരട്ടകുഞ്ഞങ്ങളെയും കൊണ്ടു ഗിരിജയും സോമനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.
തൊടുപുഴ മണക്കാട് സ്വദേശിയായ ഗിരിജയും കൊതകുത്തി സ്വദേശി സോമനും വിവാഹിതരായിട്ടു 30 വർഷങ്ങൾ പിന്നിട്ടു.
നാളുകൾ നീണ്ട ചികിത്സകൾക്കും പ്രാർഥനയുടെയും ഫലമായി കഴിഞ്ഞ പെസഹാ വ്യാഴാഴ്ചയാണ് ഗിരിജ ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്.
ഗിരിജയുടെ അമ്മ ലക്ഷ്മിക്കുട്ടിയാണ് കുട്ടികളെയും ഗിരിജയെയും പരിചരിക്കാൻ ഒപ്പമുള്ളത്. ഇന്നു രാവിലെയാണ് ഡിസ്ചാർജ് ചെയ്തു ഗിരിജയും കുട്ടികളും വീട്ടിലേക്കു മടങ്ങിയത്.
നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഇവർക്കു ആവശ്യമായ ഭക്ഷണകിറ്റുകളും ആയുർവേദ മരുന്നുകളും നല്കി ആംബുലൻസിൽ വീട്ടിലെത്തിക്കുകയായിരുന്നു.