തൃശൂർ: ഒടുവിൽ ആ തോട് വൃത്തിയാക്കി. ഒരു പതിറ്റാണ്ടിലേറെയായി എക്കലും കുളവാഴയും ചണ്ടിയും മാലിന്യങ്ങളും മൂടി ഒഴുക്കില്ലാതെ കിടന്നിരുന്ന ഗിരിജ തോട് പൂർണ്ണമായും വൃത്തിയാക്കി.
കോവിലകത്തുംപാടം മുതൽ റെയിൽവേ ട്രാക്ക് വരെയുള്ള ഭാഗമാണ് വസന്ത് നഗർ, റോസ് ഗാർഡൻ, ഗ്രീൻ പാർക്ക്, ജ്യോതി നഗർ എന്നിവിടങ്ങളിലെ പ്രദേശവാസികളുടെ ഇടപെടൽ മൂലം അടിയന്തരമായി തുറന്നത്.
അതോടൊപ്പം കോവിലകത്തുംപാടം റോഡിൽ നിന്നും ജില്ല സഹകരണ ബാങ്കിന്റെ വടക്കുവശത്തുകൂടി ഗിരിജാതോട്ടിലേയ്ക്കുള്ള ചാല് മണ്ണുമൂടികിടന്നിരുന്നതും തുറന്നു. ഇതോടെ കോവിലകത്തുംപാടത്തുനിന്നുമുള്ള വെള്ളത്തിന്റെ ഒരു ഭാഗം ഗിരിജത്തോട്ടിലൂടെ ഒഴുകുവാൻ വഴി തെളിഞ്ഞു.
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദയാൽ ഗംഗാധരൻ, ശശികുമാർ, സതീഷ്, ചന്ദ്രൻ, പോൾ രാജ്, വേണുഗോപാലൻ, സന്തോഷ് മേച്ചേരി, ജയൻ തോമസ് എന്നിവർ ഡിവിഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയലിന്റെ നേതൃത്വത്തിൽ മേയർ അജിത ജയരാജനും ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തിയ്ക്കും നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് തോട് വൃത്തിയാക്കാൻ അടിയന്തര നടപടിയുണ്ടായത്