കൊട്ടാരക്കര: മദ്യപിച്ച് ലക്കുകെട്ട നിലയിൽ കൗമാരക്കാരിയും കൗമാരക്കാരനുമുൾപ്പെടെ ആറു പേർ പോലീസ് പിടിയിൽ.
കൊട്ടാരക്കര ഈയാംകുന്ന് സ്വദേശികളും ഇവരോടൊപ്പമുണ്ടായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയുമാണ് പിടിയിലായത്.
അവശനിലയിലായിരുന്ന ഇവരെ പോലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
15 കാരനായ ആൺകുട്ടിയുടെ ജൻമദിനാഘോഷത്തിനാത്തിനാണ് സംഘം ഒത്തുകൂടിയത്.
വിജനമായ മുട്ടറ മരുതിമലയാണ് സംഘം ആഘോഷത്തിനായി തെരഞ്ഞെടുത്തത്.
രാവിലെ എത്തിയ സംഘം വൈകുന്നേരമാണ് മലയിറങ്ങിയത്. അപ്പോഴേക്കും നടന്നു പോകാൻ കഴിയാത്ത വിധം മദ്യപിച്ച് അവശരായിരുന്നു.
അമ്പലപ്പുറത്തെ സ്റ്റാന്റിലെത്തി ഓട്ടോയിൽ പോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നിയ ഡ്രൈവർമാരാണ് പോലീസിൽ വിവരമറിയിച്ചത്.
പ്രായപൂർത്തിയായ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. കൗമാരക്കാരെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു.
കേസെടുത്തിട്ടുള്ള നാലു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമമുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.