വര്‍ക്കല :ഫേസ്ബുക്ക് പ്രണയവും പ്രണയത്തകര്‍ച്ചയും ഈ കാലഘട്ടത്തില്‍ സര്‍വ സാധാരണമായിരിക്കുകയാണ്. വര്‍ക്കലയില്‍ ഇത്തരത്തില്‍ പ്രണയിച്ചു വഞ്ചിച്ച കാമുകന് കാമുകി കൊടുത്തത് എട്ടിന്റെ പണിയാണ്.വിവാഹശേഷം വധുവുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് കണ്ടാണ് കാമുകി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. കാമുകന്റെ വിവാഹ ദിവസം തന്നെ കിട്ടിയ പരാതിയെ തുടര്‍ന്ന് പോലീസ് വധൂഗൃഹത്തിലെത്തുകയും ആദ്യരാത്രിയ്ക്ക് തൊട്ടു മുന്‍പ് നവവരനെ പിടികൂടുകയുമായിരുന്നു.
പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനൂര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് ആദ്യരാത്രി പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അഴിക്കുള്ളിലായത്. ഗള്‍ഫിലായിരുന്ന ഇന്‍ഷാദ് ഈ വര്‍ഷം ആദ്യമാണ് നാട്ടിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇടവ സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കല റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഒടുവില്‍ കാമുകിയെ കയ്യൊഴിഞ്ഞ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.അതിനുശേഷമാണ് ഇന്‍ഷാദിന്റെ സുഹൃത്തുക്കള്‍ ഫേസ്ബുക്കിലിട്ട വിവാഹഫോട്ടോ കാമുകിയായ യുവതി കണ്ടത്. ഇതേത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇര്‍ഷാദ് കുടുങ്ങിയത്.