മൃഗശാലജീവനക്കാരിയുടെ ഒമ്പതു വയസുകാരിയായ മകളുടെ കളിക്കൂട്ടുകാരി കടുവ കുഞ്ഞ്. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലുള്ള ക്വാൻസ്ഹുവിലെ ഡോംഗ്ഹു മൃഗശാലയിലാണ് ഏറെ രസകരമായ ഈ സംഭവം നടക്കുന്നത്. സുൻ സിയാവോജിയാംഗ് എന്നാണ് ഈ കുട്ടിയുടെ പേര്.
കടുവ കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവർക്കുമിടയിൽ സൗഹൃദം മൊട്ടിട്ടു. പിന്നീട് ഈ കടുവയെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും കൂടെ കളിക്കുകയും ചെയ്യുന്നത് ഈ ഒമ്പതുകാരിയാണ്. ഹുനിയു എന്നാണ് സുൻ ഈ കടുവയ്ക്കു പേരിട്ടിരിക്കുന്നത്.
സുൻ സ്കൂൾ കഴിഞ്ഞുവന്നാൽ നേരെ പോകുന്നത് ഹുനിയുവിന്റെ അടുക്കലേക്കാണെന്നാണ് അമ്മ പറയുന്നത്. സുൻനിയും ഹുനിയുവും തമ്മിലുള്ള മനോഹരനിമിഷങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
എന്നാൽ ഈ സൗഹൃദത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നുള്ളതാണ് സുൻനിയെ ഏറെ വിഷമിപ്പിക്കുന്നത്. കാരണം ഹുനിയുവിന്റെ പല്ലുകൾക്ക് കൂടുതൽ ബലം വയ്ക്കുമ്പോൾ മറ്റൊരു കൂട്ടിലേക്കു മാറ്റും. അപ്പോൾ ഹുനിയുവിന്റെ അടുക്കലേക്കു പോകുവാൻ സുൻനിനു സാധിക്കില്ല