ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പലപ്പോഴും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നത് പച്ചയായ സത്യം. അത്തരത്തിലൊരു സംഭവമാണ് പറഞ്ഞു വരുന്നത്. സ്ത്രീധനം കുറഞ്ഞു പോയെതിന് തങ്ങളുടെ മകളെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് യുവതിയുടെ മാതാപിതാക്കള്‍ മകളുടെ ഭര്‍ത്താവിനെതിരേ കേസു കൊടുക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ച കോടതി സ്വാഭാവികമായും ഭര്‍ത്താവ് മനോജ് ശര്‍മ്മ എന്നയാളെ കുറ്റവാളിയാക്കി. സ്വര്‍ണവും സ്വത്തും നല്‍കിയില്ല എന്നു പറഞ്ഞ് ഇയാള്‍ മകളെ പീഡിപ്പിക്കുന്നതായി ഇവര്‍ നേരത്തെയും പരാതിപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ വീടിന്റെ അല്പം അകലെ നിന്ന് അഴുകി ദ്രവിച്ച ഒരു ശവ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് തങ്ങളുടെ മകളാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തതോടോും ചെയ്തതോടെ ഭര്‍ത്താവ് ജയിലിലുമായി. 2015ലായിരുന്നു മനോജ് ശര്‍മ്മ പിങ്കിയെ വിവാഹം കഴിച്ചത്.
അങ്ങനെ ഭര്‍ത്താവ് ജയിലിലായി ഒന്നൊര വര്‍ഷം പിന്നിടുമ്പോഴാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. കൊലചെയ്യപ്പെട്ടു എന്നു പറയുന്ന ബീഹാറിലെ മുസഫര്‍പൂര്‍ സ്വദേശിയായ പിങ്കി എന്ന യുവതിയെ ജീവനോടെ കണ്ടെത്തിയതായിരുന്നു ആ ട്വിസ്റ്റ്. പിങ്കി മദ്ധ്യപ്രദേശിലെ ജബര്‍പൂരില്‍ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയാണെന്ന വിവരം മനോജ് ശര്‍മ്മയുടെ വീട്ടുകാര്‍ ഒരു ബന്ധു മുഖേന അറിയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷം പൊലീസില്‍ വിവരമറിയിച്ചു. മനോജ് ശര്‍മ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. പിങ്കി ജീവിച്ചിരിപ്പുള്ളതിനാല്‍ മനോജിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇയാളുടെ മോചനം സാധ്യമാകൂ. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ശിക്ഷ വാങ്ങി കൊടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബീഹാര്‍ പോലീസ് പറയുന്നു.