വിവാഹം നടക്കുന്ന ഒ!ാഡിറ്റോറിയങ്ങളില് എത്തി കുട്ടികളുടെ ആഭരണം കവരുന്ന യുവതി പിടിയിലായി. പരവൂര്‍ പൂക്കുളം സൂനാമി ഫ്ലാറ്റ് സ്വദേശി ഇപ്പോള്‍ പെരുംപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന വിജി (29) ആണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഇന്നലെ കണ്ണനല്ലൂര്‍ ഒ!ാഡിറ്റോറിയത്തില് നടന്ന വിവാഹ ചടങ്ങിനിടെയാണു കുട്ടിയുടെ മാല കവര്‍ന്ന സംഭവം ഉണ്ടായത്.
വിവാഹ ചടങ്ങുകളില്‍ സ്വന്തം കുട്ടിയുമായി എത്തുന്ന വിജി വിവാഹത്തില്‍ പങ്കെടുത്ത് മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടി ആഭരണങ്ങള്‍ കവരും. ആഭരണങ്ങള്‍ മുറിക്കാനായി ചെറിയ കട്ടറും കയ്യില്‍ കരുതിയിരിക്കും. കൊട്ടിയം എസ്ഐ ആര്.രതീഷും വനിത പൊലീസും നടത്തിയ തിരച്ചിലില്‍ യുവതിയെ കുരീപ്പള്ളി ജംക്ഷനില്‍ നിന്നു പിടികൂടി. ഇവരുടെ പക്കല്‍ ഒരു പവന് മാലയും ഉണ്ടായിരുന്നു. പ്രതിയെക്കുറിച്ച് കൊട്ടിയം, കൊല്ലം ഈസ്റ്റ്, കുണ്ടറ സ്റ്റേഷനുകളില്‍ നിരവധി പരാതിയുണ്ട്.