ഹൈദരാബാദ്: അധ്യാപകന്റെ മോർഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. യുവതിയുടെ അധ്യാപകനും തെലങ്കാന ഹൈക്കോടതിയിൽ അഭിഭാഷകനുമായ യുവാവിന്റെ നഗ്നചിത്രമാണ് പ്രചരിപ്പിച്ചത്.
അധ്യാപകനോട് യുവതിക്ക് പ്രണയം തോന്നിയിരുന്നു. ഇക്കാര്യം യുവതി അറിയിക്കുകയും ചെയ്തു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയുടെ പ്രണയം നിരസിച്ചു. ഇതിൽ പക തോന്നിയ യുവതി അധ്യാപകന്റെ വ്യാജ നഗ്നവീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ അധ്യാപകന്റെ കുട്ടികളുടെ ചിത്രങ്ങൾവരെ ഉൾപ്പെട്ടിട്ടുണ്ട്.
യുവതി മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിലെത്തുന്നത്. തുടർന്ന് അധ്യാപകനോട് പ്രണയം തോന്നിയ യുവതി ഇക്കാര്യം അയാളോട് തുറന്നുപറഞ്ഞു. എന്നാൽ വിവാഹിതനായ അധ്യാപകൻ യുവതിയെ അവഗണിച്ചു വിട്ടു.
പിന്നാലെ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളെടുത്തു ഇവ മോർഫ് ചെയ്യുകയും, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വ്യാജ അക്കൗണ്ടുകൾ തുടങ്ങി അതിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകളുടെ പേജ് എന്നിവടങ്ങളിലെല്ലാം അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ അധ്യാപകന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും എല്ലാം മോർഫ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്തു. ഒടുവിൽ ഇവരെ അനന്തപൂരിൽ നിന്നും ഹൈദരാബാദിലെ സൈബർ ക്രൈം പോലീസാണ് പിടികൂടിയത്.