കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒറ്റയ്ക്ക് വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്നും രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ ഉള്ളതെന്നാണ് ഓരോ ദിവസം പുറത്തു വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാനാവുന്നത്.
എന്നാല്‍ പലപ്പോഴും പല അരുതാത്തതും സംഭവിക്കുന്നത് സംഭവത്തിന്, ഏതെങ്കിലും രീതിയില്‍ ദൃക്സാക്ഷികളാകുന്നവരുടെ അലംഭാവം കൊണ്ടുമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒരു പെണ്‍കുട്ടിയുടെ മാനവും ജീവനും രക്ഷിച്ചിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഒരു യുവാവ്. സംഭവമിങ്ങനെ…
ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ് സുഹൃത്തിനെ വീട്ടില്‍ വിടാന്‍ സ്കൂട്ടറില്‍ പോകുമ്പോഴാണ് നാടകീയ സംഭവം. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോള്‍, തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയായ പ്രതി, പ്രിന്‍സ്കുമാര്‍ (38) തോട്ടത്തിലേക്കു വലിച്ചുകയറ്റുകയായിരുന്നു. ഈ വഴി വന്ന ജിംസണ്, പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സ്കൂട്ടര്‍ നിര്‍ത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസണ് കീഴടക്കി.
പിന്നീട് നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്പിച്ചു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡ് കണ്ടെടുക്കുകയും ചെയ്തു. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസണ് നടത്തിയ സാഹസികശ്രമമമാണു വിദ്യാര്‍ഥിനിക്കു തുണയായത്. ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ് ജോസഫിനെ പിന്നീട് നാട്ടുകാരും ഇടവകക്കാരും ചേര്‍ന്ന് അനുമോദിക്കുകയും ചെയ്തു.