വിവാഹാഭ്യര്‍ഥ രഹസ്യമായി പകര്‍ത്താന്‍ ‘വിചിത്രജീവി’യായി മാറി ! ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു…

സഹോദരങ്ങള്‍ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. ഒരു യുവതി തന്റെ സഹോദരിയ്ക്കു വേണ്ടി ചെയ്ത കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സഹോദരിയോട് കാമുകന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിന്റെ ചിത്രം പകര്‍ത്താന്‍ പൊന്തക്കാടിന് സമാനമായ വേഷമണിഞ്ഞാണ് യുവതി എത്തിയത്. കാമുകന്‍ അറിയാതെ ചിത്രം പകര്‍ത്താന്‍ സ്വാഭാവികത വേണമെന്ന് തോന്നിയതോടെയാണ് ഈ ത്യാഗം അനുഷ്ഠിച്ചത്.

വൈക്കോലും കമ്പും ഇലകളും നാരുകളുമുള്ള വസ്ത്രമാണ് തേരേസ മാര്‍ക്കില്‍ അണിഞ്ഞെത്തിയത്. കണ്ണ് മാത്രം പുറത്തുകാണുന്ന നിലയിലായിരുന്നു വസ്ത്രം. ഈ വേഷത്തില്‍ എത്തിയ ഇവര്‍ പൊന്തക്കാട്ടില്‍ മറഞ്ഞിരുന്ന് സഹോദരിയുടെ ജീവിതത്തിലെ പ്രധാന നിമിഷം ഒപ്പിയെടുത്തു. രഹസ്യചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചപ്പോള്‍ അതിലേറെ ലൈക്കുകള്‍ ലഭിച്ചത് തെരേസയുടെ വിചിത്രവേഷത്തിലുള്ള ചിത്രത്തിനായിരുന്നു എന്നു മാത്രം.

Related posts