പ്രവാസിയുടെ ദുഖം അതയാള്‍ക്ക് മാത്രം അറിയാവുന്നതും മനസിലാവുന്നതുമാണെന്ന് പൊതുവെ പറയാറുണ്ട്. മികച്ച ജീവിത നിലവാരത്തിനുവേണ്ടിയും കുടുംബത്തിന്റെയും മക്കളുടെയും നല്ല ഭാവിയെ കരുതിയും വിദേശത്ത് വിയര്പ്പൊഴുക്കാനായി മനസില്ലാ മനസോടെ ജീവനു തുല്യമായതെല്ലാം നാട്ടില്‍ ഉപേക്ഷിച്ച് യാത്ര തിരിക്കുന്ന അവരുടെ ഒപ്പം വേദന കടിച്ചമര്‍ത്തുന്ന മറ്റൊരു കൂട്ടര് കൂടിയുണ്ട്.
വേറെയാരുമല്ല, ഇതേ പ്രവാസികളുടെ കുടുംബവും കുട്ടികളുമാണത്. വിദേശത്തേയ്ക്ക് യാത്രയാവുമ്പോള്‍ അത് ആദ്യ തവണ ആയിക്കോട്ടെ, പത്താം തവണ ആയിക്കോട്ടെ, വിരഹ വേദന വര്‍ണിക്കാനാവാത്തതാണ്. യാത്ര പോകുന്നവര്‍ക്കും യാത്രയയ്ക്കുന്നവര്ക്കും.
സമാനമായ രീതിയില്‍ വിദേശത്തേയ്ക്ക് അച്ഛനെ യാത്രയയ്ക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥയാണ് ഇപ്പോള്‍ വീഡിയോ വഴിയായി പ്രചരിക്കുന്നത്. എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ച ശേഷം ചില്ലിനപ്പുറത്തുകൂടി മകളോട് യാത്ര പറയുന്ന യുവാവും അദ്ദേഹത്തിന്റെ മകളുമാണ് വീഡിയോയിലുള്ളത്. ചില്ലിന് പുറത്തുകൂടെ അച്ഛനെ തൊടാനും ഡോര്‍ തുറന്ന് അച്ഛന്റെ അടുത്തേയ്ക്ക് പോകാനും അച്ഛനോട് തിരിച്ച് വരാനുമെല്ലാം മകള്‍ പറയുന്നുണ്ട്.
ഒരു പ്രവാസിയും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരും അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും വേര്‍പാടും പിരിഞ്ഞിരിക്കലും പ്രതീകാത്മകമെന്നവണ്ണമാണ് ഈ വീഡിയോയിലൂടെ ആളുകളുടെ മനസില്‍ പതിയുന്നത്. പ്രവാസിയുടെ വേദനകളെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ കാണുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്.