പെണ്‍ഭ്രൂണഹത്യകള്‍ പലയിടത്തും വര്‍ധിക്കുന്നുവെന്ന് പറയുമ്പോഴും പെണ്‍കുഞ്ഞുങ്ങളുണ്ടായാല്‍ അത് തങ്ങളുടെ ഭാഗ്യമാണെന്ന് കരുതുന്നവര്‍ തന്നെയാണ് ഇന്നും കൂടുതല്‍. പ്രത്യേകിച്ച് കേരളത്തില്‍. പെണ്മക്കള് മാതാപിതാക്കള്‍ക്ക് നല്കുന്ന കരുതലും, വിദ്യാഭ്യാസവും ജോലിയും നേടിക്കഴിഞ്ഞാല്‍ സാമ്പത്തികമായി അവര്‍ മാതാപിതാക്കള്‍ക്ക് നല്കുന്ന പിന്തുണയുമെല്ലാം ഇതിന് കാരണമാകാറുണ്ട്.
ഇത്തരത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ പിതാവിനോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും കരുതലുമാണ് ഒന്നുരണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മകള്‍ക്ക് ചോറ് നല്‍കുക എന്നതായിരുന്നു പിതാവിന്റെ ഉദ്ദേശ്യമെങ്കിലും പാത്രം കൈയില്‍ വാങ്ങി പെണ്‍കുട്ടി കരുതലോടെ പിതാവിന് ചോറ് വാരി നല്കുന്ന കാഴ്ചയാണ് വൈറലായിരിക്കുന്നത്. വെറുതെ ചോറ് വാരി നല്‍കുക മാത്രമല്ല, കുട്ടി ചെയ്യുന്നത്, മറിച്ച് നല്ലരീതിയിലുള്ള ഉപദേശവും പിതാവിന് നല്‍കുന്നുണ്ട്. കാശ് കൊടുത്ത് വാങ്ങുന്നതല്ലേ, ഒരുവറ്റ് പോലും കളയാതെ കഴിച്ചോണം… അങ്ങനെ പോവുന്നു ഉപദേശങ്ങള്‍. കുഞ്ഞിന്റെ പ്രകടനം കണ്ട് ചിരിയടക്കാനാവാതെ ചോറ് കഴിക്കുന്ന അച്ഛന്റെ വീഡിയോ വമ്പന്‍ ഹിറ്റായിരിക്കുകയാണ്.