മക്കള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, അമ്മ! സഹോദരിമാര്‍ക്കായി ജീവിതം ത്യജിച്ച് സഹോദരന്‍; ഇരുവര്‍ക്കും ഈ മൂന്ന് പെണ്‍കുട്ടികള്‍ തിരിച്ചു നല്‍കിയത് സ്വപ്‌നതുല്യമായ സമ്മാനവും

പെണ്‍കുട്ടികള്‍ ജനിക്കുന്നത്, ശാപമായും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നത്, നഷ്ടമായും കണക്കാക്കുന്ന ഒരു സമൂഹത്തില്‍ ഒരമ്മ ഒറ്റയ്ക്ക് തന്റെ പെണ്‍മക്കളെ പഠിപ്പിച്ച്, ഉന്നത സ്ഥാനമാനങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഇന്ത്യയിലെമ്പാടും അതിന്ന് വാര്‍ത്തയായിരിക്കുകയാണ്.

രാവും പകലും കൃഷിയിടങ്ങളില്‍ അധ്വാനിച്ചാണ് മീരാദേവിയെന്ന 55 കാരി തന്റെ മൂന്നു പെണ്‍മക്കളെയും പഠിപ്പിച്ചത്. കമലാ ചൗധരിയും ഗീതാ ചൗധരിയും മമത ചൗധരിയും അമ്മയുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞു പഠിച്ചു. കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്‍മക്കളെ ഇപ്രകാരം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനു അയല്‍ക്കാര്‍ അടക്കമുള്ളവര്‍ കുറ്റം പറഞ്ഞു. പക്ഷേ, മീരാ ദേവി കുലുങ്ങിയില്ല. രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയാണ് ഈ മിടുക്കികള്‍ അവസാനം അക്ഷരാഭ്യാസമില്ലാത്ത അമ്മയ്ക്ക് സമ്മാനം നല്‍കി.

ഭര്‍ത്താവ് ഗോപാലിന്റെ മരണ ശേഷമാണു ജയ്പൂര്‍ സ്വദേശിയായ മീരാ ദേവി കുടുംബഭാരം ഏല്‍ക്കുന്നത്. പിന്നീടുള്ള ജീവിതത്തിന് അവര്‍ക്ക് കൂട്ടായത് മകന്‍ രാംസിംഗായിരുന്നു. അനുജത്തിമാരുടെ പഠനത്തിനായി രാം സിഗും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തി പണിക്കിറങ്ങി. അമ്മയുടെയും സഹോദരന്റെയും കഷ്ടപ്പാടുകള്‍ക്കു പരീക്ഷാ വിജയത്തിലൂടെ പ്രതിഫലം നല്‍കിയ ഈ സഹോദരിമാര്‍ നാടിനാകെ അഭിമാനമായിരിക്കുകയാണ്.

 

 

Related posts