വൈ​റ​ലാ​കാ​ൻ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ നൃ​ത്തം ചെ​യ്ത് യു​വ​തി; എ​ന്നാ​ൽ പ​ണി​പാ​ളി

മുംബൈ: മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റ് പൊ​തു ഇ​ട​ങ്ങ​ളി​ലുമൊക്കെ ആ​ളു​ക​ൾ നൃ​ത്തം ചെ​യ്ത് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​യ്ക്കാ​റു​ണ്ട്. ഈ ​പ്ര​ക​ട​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തുന്നു. 

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ഒ​രു യു​വ​തി ‘കു​ച്ച് കു​ച്ച് ഹോ​താ ഹേ’ ​എ​ന്ന ചി​ത്ര​ത്തി​ലെ ‘കോ​യി മി​ൽ ഗ​യാ’ ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​കയാണ്. 

4.8 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം വ്ലോ​ഗ​റാ​യ സീ​മ ക​നോ​ജി​യയാണ് തിരക്കുള്ള പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കാൻ ഇറങ്ങിയത്. നീ​ല ടോ​പ്പും ക​റു​ത്ത പാ​ന്‍റും ധ​രി​ച്ച് ക​നോ​ജി​യ ത​റ​യി​ൽ ഉ​രു​ണ്ട് വി​വി​ധ നൃ​ത്ത​ച്ചു​വ​ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. കാ​ഴ്ച​ക്കാ​രാ​യ ചി​ല​ർ അ​വ​ളെ കൗ​തു​ക​ത്തോ​ടെ നോ​ക്കു​മ്പോ​ൾ മ​റ്റു​ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ പ​ക​ർ​ത്തി.

102,000-ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. എ​ന്നാ​ൽ വീ​ഡി​യോ​യ്ക്കെ​തി​രെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ക​മ​ന്‍റു​ക​ളാ​യി എ​ത്തി. ചി​ല​ർ നൃ​ത്തം ക​ണ്ട് ര​സി​ക്കു​ക​യും അ​വ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ, മ​റ്റു​ള്ള​വ​ർ അ​വ​ൾ റീ​ൽ ഷൂ​ട്ട് ചെ​യ്യാ​ൻ തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ത്തെ ചോ​ദ്യം ചെ​യ്തു.

 

 

 

 

Related posts

Leave a Comment