വൈറലാവാനുള്ള ശ്രമത്തിൽ മറ്റുള്ളവർക്ക് അസൗകര്യമാകുമോ തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്നൊന്നും ചിന്തിക്കാതെ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യുന്ന കാലമാണിത്.
ഇത്തരത്തിൽ ട്രാഫിക്കിനിടെ ഒരു പെൺകുട്ടി നടുറോഡിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തങ്ങളുടെ നിരാശയും സുരക്ഷയോടുള്ള അവഗണനയും പ്രകടിപ്പിച്ച് നിരവധിയാളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
എക്സിൽ രാജ ബാബു എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. വീഡിയോയിൽ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകുന്നത് കാണാം. ഇവിടെ ഒരു പെൺകുട്ടി തന്റെ ബാഗ് നിലത്ത് എറിഞ്ഞ് നൃത്തം ചെയ്യാൻ തുടങ്ങി.
ഗതാഗതം നിലച്ച സമയത്ത് വാഹനങ്ങൾ നിശ്ചലമായി നിൽക്കുന്നതിനാൽ അവൾ നൃത്തം തുടരുന്നു. വീഡിയോ ചിത്രീകരിച്ച സ്ഥലം ഇപ്പോഴും അജ്ഞാതമാണ്. 23 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് 1.5 ദശലക്ഷം ആളുകളാണ് കണ്ടത്. 10,000-ലധികം ലൈക്കുകളും വീഡിയോ നേടി.
തിരക്കേറിയ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, ബസുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന (ചിലപ്പോൾ നിരപരാധികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന) ഇത്തരം പ്രവൃത്തികൾക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടതെന്ന് ചോദിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയെത്തി. ഗതാഗത തടസ്സത്തിന് പിഴ ചുമത്താൻ നിയമം ഉണ്ടാകണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
इंटरनेट महँगा ही अच्छा था। 🤦♂️ pic.twitter.com/QFPI5a7Q4d
— Raja Babu (@GaurangBhardwa1) December 22, 2023