കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ദാരുണാന്ത്യം.
മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ളാകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെ മകള്‍ ഹയാ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. സ്കൂള്‍ വിട്ടെത്തിയ കുട്ടി ഒരു വയസുള്ള അനുജന്റെ തൊട്ടിലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കരുങ്ങുകയായിരുന്നു.
ഉടനെതന്നെ കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് കഴുത്തല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
മൂടാല്‍ മര്‍കസ് അല്‍ബീര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഹബ്ന. സഹോദരങ്ങള്‍: ഹിബ, സന, മുഹമ്മദ് മുസ്തഫ.