‘ഞാനൊരു ലൈംഗിക ഉപകരണമാണെന്നു നിനക്കു തോന്നിയോ,നിനക്കു വേണ്ടത് ഇതല്ലേ… എടുത്തോളു ! പരസ്യമായി അപമാനിക്കാന്‍ വന്നവനു നേരേ മാറു തുറന്നു കാട്ടി പെണ്‍കുട്ടി…

 

സ്ത്രീകളുടെ ശരീരത്തില്‍ തോണ്ടാന്‍ തയ്യാറായി നടക്കുന്ന ഞരമ്പുരോഗികള്‍ സമൂഹത്തിന്റെ ശാപമാണ്. നടുറോഡില്‍ വച്ച് തന്നെ ശല്യം ചെയ്യാന്‍ വന്ന യുവാവിനെ അടിച്ചു താഴെയിട്ട ശേഷം തന്റെ മേല്‍വസ്ത്രമൂരി മാറിടം പ്രദര്‍ശിപ്പിച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാറിടം തുറന്നു കാട്ടിയ യുവതി ‘ നിനക്കിതല്ലേ വേണ്ടത് എടുത്തോളൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. സ്തംബധരായി ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ അവള്‍ അയാളെ മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഒന്നു നിര്‍ത്തൂയെന്ന് അലറിക്കൊണ്ടയാള്‍ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചു. ബ്രസീലിലാണ് സംഭവം. സെയില്‍സ് ഗേളായി ജോലിചെയ്യുന്ന യുവതിയെ ജോലി സമയത്ത് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതി തെരുവിലിട്ട് പൊതിരേ തല്ലിയത്.

താന്‍ നിരപരാധിയാണെന്നും ഭാര്യയോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്നുമെന്നുമായിരുന്നു അയാളുടെ മറുപടി. തന്നെ ഉപദ്രവിച്ചിട്ടും നിഷ്‌കളങ്കനാവാന്‍ ശ്രമിച്ച യുവാവിന്റെ പ്രതികരണം കണ്ടു ക്ഷോഭം തോന്നിയ യുവതിയാണ് അസാധാരമായ രീതിയില്‍ യുവാവിനോട് പെരുമാറിയത്. ഞാനൊരു ലൈംഗിക ഉപകരണമാണെന്നു നിനക്കു തോന്നിയോ എന്ന് ആക്രോശിച്ചുകൊണ്ടാണ് യുവതി മര്‍ദ്ദനം തുടര്‍ന്നത്.

സംഭവത്തിന്റെ സത്യാവസ്ഥ ചോദിച്ചറിഞ്ഞ പലരും യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ പരസ്യമായി അപമാനിക്കുന്ന നടപടികള്‍ തന്നെയാണ് സ്ത്രീകള്‍ കൈക്കൊള്ളേണ്ടതെന്നും ഇക്കാര്യത്തില്‍ യുവതി കാട്ടിയ ധീരതയെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ പ്രതികരണം സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന രീതിയിലായിരുന്നുവെന്നും കൊച്ചുകുട്ടികളുള്‍പ്പെടെയുള്ളവര്‍ നിരത്തില്‍ നില്‍ക്കുമ്പോള്‍ മേല്‍വസ്ത്രം ഊരിയെറിഞ്ഞത് അല്‍പ്പം കടന്ന കൈയായിപ്പോയിയെന്നുമാണ് ചില ആളുകള്‍ പ്രതികരിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.

 

Related posts