രണ്ടുമാസം മുമ്പ് അമ്മ മരിച്ച അഞ്ചുവയസുകാരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ തുക മുഴുവന്‍ കേസന്വേഷണം നടത്തുന്ന പോലീസുകാര്‍ക്ക് കൊടുത്തശേഷം കേസന്വേഷണം ആരംഭിക്കണമെന്ന് അപേക്ഷിച്ചത്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പതിവു രീതിയില്‍ തന്റെ മുത്തശ്ശനോട് പറഞ്ഞ പോലീസുകാര്‍ക്കു മുന്നിലാണ് സമ്പാദ്യപ്പെട്ടിയിലെ തുക പോലീസിനു മുന്നില്‍ നീട്ടി ഇനി എന്നെ സഹായിക്കൂ എന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കൈക്കൂലി കൊടുക്കാത്ത പക്ഷം കേസന്വേഷണം നടക്കില്ലെന്ന് താന്‍ കേട്ടിരുന്നു. അതിനാലാണ് സമ്പാദ്യപ്പെട്ടിയിലെ തുക തരുന്നതെന്ന് മാന്‍വി പിന്നീട് പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും പോലീസിനോട് പറഞ്ഞു. കൈക്കൂലിയുമായി ഓഫീസിലെത്തിയ അഞ്ച് വയസ്സുകാരിയെ കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് പോലീസ് ആശ്വസിപ്പിച്ചു. മാന്‍വിയുടെ അമ്മ സീമ കൗശിക്ക് ഏപ്രില്‍ ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട നിരന്തരമായ പീഡനമാണ് സീമയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സീമ കൗശിക്കിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അനൂകൂലമായ ചാര്‍ജ് ഷീറ്റ് തയ്യാറാക്കണമെങ്കില്‍ കൈക്കൂലി തരണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്ന് സീമയുടെ കുടുംബം ആരോപിച്ചിരുന്നു.
Related posts
നീലഗിരിയുടെ സഖികളേ…ഇങ്ങോട്ട് ഒന്നു നോക്കാമോ; കൗതുകത്തോടെ പുള്ളിമാൻ കൂട്ടത്തിനടുത്തെത്തി; ടൂറിസ്റ്റുകൾക്ക് പിന്നീട് സംഭവിച്ചത്…
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകൾക്ക് പിഴ. ആന്ധ്രയിൽനിന്നുള്ള മൂന്ന്...വിചിത്രമീ ‘ദൂധ് കോള’..! ലോകത്തിൽ തന്നെ ഇതാദ്യമെന്ന് സൈബറിടം; വൈറലായി വീഡിയോ
കോൽക്കത്ത: പാലും പഴവും കോന്പിനേഷൻ തീൻമേശയിൽ നമുക്കു സുപരിചതമാണ്. എന്നാൽ, പാലും തംസ് അപ്പും ചേർന്നൊരു കോന്പോയെക്കുറിച്ച് സങ്കൽപ്പിക്കാനാകുമോ! കോൽക്കത്തയിലെ ഒരു...ചൂതാട്ടത്തിന് അടിമയായ യുവതി കൊന്നുതള്ളിയത് 12 പേരെ; പണം കണ്ടെത്താൻ കൊന്നവരിൽ ഉറ്റസുഹൃത്തും; വനിതാ സീരിയൽ കില്ലർക്ക് ഒടുവിൽ പണികിട്ടി
ബാങ്കോക്ക്: ചൂതാട്ടത്തിനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ വനിതാ സീരിയൽ കില്ലർക്ക് തായ്...