റീ​ൽ​സി​നാ​യി അ​തി​രു​ക​ട​ന്ന അ​ഭ്യാ​സ​പ്ര​ക​ട​നം: കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ഒ​റ്റ​കൈ​യി​ൽ തൂ​ങ്ങി​യാ​ടി പെ​ൺ​കു​ട്ടി​യു​ടെ സാ​ഹ​സം; വീ​ഡി​യോ വൈ​റ​ൽ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​തി​നാ​യി വ​ലി​യ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സവും ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​ പ്ര​ച​രി​ച്ചി​രു​ന്നു. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ഒ​റ്റ​കൈ​യി​ൽ തൂ​ങ്ങി​യാ​ടു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യ​തി​ന് പി​ന്നാ​ലെ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു​വ​ന്നു.

ഒ​രു കോ​ട്ട പോ​ലു​ള്ള സ്ഥ​ല​ത്ത് നി​ന്നാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചിരിക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു പെ​ൺ​കു​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് കാ​ണാം. ഒ​രു ആ​ൺ​കു​ട്ടി മു​ക​ളി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രു​ടെ സു​ഹൃ​ത്താ​ണ് റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. യാ​തൊ​രു വി​ധ മു​ൻ​ക​രു​ത​ലു​ക​ളു​മി​ല്ലാ​തെ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലീ​സി​നെ ടാ​ഗ് ചെ​യ്താ​ണ് വീ​ഡി​യോ ആ​ളു​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് വി​വ​രം.

 

Related posts

Leave a Comment