പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് രണ്ട് യുവാക്കള് അറസ്റ്റില്.
പത്താം മൈല് ദേവിയാര് കോളനി അല്ലിമൂട്ടില് മിഥിന് (27), കുരങ്ങാട്ടി കണ്ടത്തിന് കരയില് കൃഷ്ണമൂര്ത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പോലീസാണ് പ്രതികളെ പിടികൂടിയത്.
പ്ലസ് ടു വിദ്യാര്ത്ഥിനി ഇരുവരുമായി ഒരേ സമയം പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടില് എത്തുമ്പോഴാണ് ഇവര് പെണ്കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പ്രതികള് തമ്മില് യാതൊരു പരിചയവുമില്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.