ഒരു ദിവസം സോഷ്യൽ മീഡിയയിൽ എന്തൊക്കെ തരത്തിലുള്ള വീഡിയോകളാണ് നമ്മൾ കാണാറുള്ളത്. ചിലതൊക്കെ കാണുമ്പോൾ ഇതൊക്കെ സത്യം തന്നെയാണോന്ന് തന്നെ നമ്മൾ ചിന്തിച്ചുപോകും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം എക്സിൽ വൈറലായത്.
ഒരു പേടിയുമില്ലാതെ സ്നേഹത്തോടെ രാജവെമ്പാലയെപ്പോലെ ഒരു യുവതി ഉമ്മ വയ്ക്കുന്ന വീഡിയോയാണിത്. യുവതി ഉമ്മവയ്ക്കുമ്പോൾ വളരെ അനുസരണയോടെയാണ് പാമ്പ് നിൽക്കുന്നത്. ഇടയ്ക്കൊന്ന് പാമ്പ് തല വലിച്ചെങ്കിലും യുവതി വീണ്ടും ഉമ്മ വയ്ക്കുകയാണ്.
എക്സിൽ Figen എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ വീഡിയോയിൽ തന്നെ യുവതി മറ്റ് പാമ്പുകളുമായി ഇടപഴകുന്ന രംഗങ്ങളും കാണാം. ശരിക്കും ഈ പാമ്പുകൾക്കൊന്നും ജീവനില്ലേ എന്നുവരെ നമുക്ക് തോന്നിപ്പോകും. അത്രയും കൂളായിട്ടാണ് യുവതി പാമ്പിനെ ഉമ്മ വയ്ക്കുന്നതും മറ്റും.
വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. എന്നാൽ ഇത്തരം വീഡിയോകളൊന്നും പ്രോത്സാഹിപ്പിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റിട്ടിരിക്കുന്നത്.
OMG are you serious?? pic.twitter.com/EzM1Iqy4Qc
— Figen (@TheFigen_) March 22, 2024