കാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍ നല്കിയ ഭക്ഷണത്തില്‍ അതൃപ്തയായ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. ചൈനയിലാണ് സംഭവം.
കാമുകന്റെ മാതാപിതാക്കളുടെ വീട്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് യുവതി എത്തിയത്. നേരത്തെ അറിയിപ്പ് കൊടുത്തതിനാല്‍ ഗംഭീര സ്വീകരണമാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ മികച്ച ഭക്ഷണം പ്രതീക്ഷിച്ചിരുന്ന യുവതിയെ അപ്പാടെ നിരാശയാക്കുന്ന വിഭവങ്ങളാണ് അവിടെ വിളമ്പിയത്.
യുവാവിന്റെ വീട്ടുകാര്‍ വിളമ്പിയ ആഹാര സാധനങ്ങളുടെ ഫോട്ടോയെടുത്ത് യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
മകന്റെ കാമുകിയെ സ്വീകരിക്കാന്‍ കാമുകന്റെ മാതാപിതാക്കള്‍ വറുത്ത മുട്ടകള്‍, മത്തങ്ങ കഞ്ഞി, തണുത്ത ബൗള്‍ ന്യൂഡില്‍സ് എന്നിവയാണ് നല്‍കിയത്.
ഇതു കണ്ട കാമുകി നിരാശയായി. തനിക്ക് ന്യൂഡില്‍സ് ഇഷ്ടമല്ലെന്ന് കാമുകന് അറിയാമെന്നും, എന്നിട്ടും എന്തിന് നല്കി എന്നുമാണ് കാമുകി ചോദിക്കുന്നത്.
ഒടുവില്‍ ബാഗുകള്‍ പാക്ക് ചെയ്ത് കാമുകനോട് ബൈ പറഞ്ഞ് ഇറങ്ങുകയായിരുന്നു. ഈ കുടുംബത്തിനൊപ്പം ജീവിക്കാനാവില്ലെന്നാണ് കാരണമായി യുവതി പറഞ്ഞത്.