വിഷപാമ്പുകളില്ലാതെ ജീവിതമില്ല! ഇവള്‍ ഗ്രാമവാസികളുടെ നാഗകന്യക; പെണ്‍കുട്ടിയുടെ ജീവിതം അത്ഭുതമാകുന്നു; വീഡിയോ കാണാം

snake-girl.jpg.image.470.246ഒരു ചെറിയ പാറ്റയെ കണ്ടാല്‍ പോലും നിലവിളിച്ചുകൊണ്ട് ഓടിയൊളിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം കുട്ടികളും. അതേസമയം വിഷപാമ്പുകളെ ഉറ്റ ചങ്ങാതിമാരായി കണ്ട് അവയെ കഴുത്തിലും ദേഹത്തും വാരി പൊതിഞ്ഞ് നടക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. രാജ വെമ്പാല, മൂര്‍ഖന്‍ പിന്നെ പേരറിയാത്ത കുറേ വിഷ പാമ്പുകള്‍. ഒരു പാമ്പാട്ടികളായ ദമ്പതികളുടെ മകളും ജാര്‍ഖണ്ഡ് സ്വദേശിനിയുമായ ഒരു പെണ്‍കുട്ടിയുടെ കളിക്കൂട്ടുകാരാണിവര്‍. കളി മാത്രമല്ല ഊണും ഉറക്കുവുമെല്ലാം ഇവര്‍ ഒരുമിച്ചു തന്നെ. ഉഗ്രവിഷമുളള പാമ്പുകളുമായി കക്ഷി കൂട്ടുകൂടാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇവള്‍ക്കിതുവരെ പാമ്പുകടിയേറ്റിട്ടില്ലെന്ന് മാതാപിതാക്കളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

rtjrtjuutrhrt

സ്‌കൂളില്‍ പോലും പോകാതെയാണ് ഇവള്‍ വിഷപാമ്പുകളുമായി സമയം ചിലവഴിക്കുന്നത്. നിര്‍ബന്ധിച്ച് സ്‌കൂളില്‍ കൊണ്ടു ചെന്നാക്കിയാലും ക്ലാസിലിരിക്കാതെ ഇവള്‍ വീട്ടിലേക്കു മടങ്ങുമെന്നാണ് ഇവളുടെ മാതാപിതാക്കളുടെ പരാതി. രാവിലെ ഉണരുമ്പോള്‍ മുതല്‍ പാമ്പുകള്‍ അടുത്തു വേണമെന്ന് ഇവള്‍ക്കു വാശിയാണ്. അവയെ കാണാതെ ഭക്ഷണം പോലും കഴിക്കില്ല സങ്കടത്തോടെ അവളുടെ മാതാപിതാക്കള്‍ പറയുന്നു. ഇവള്‍ കഴിക്കുമ്പോള്‍ ആ ആഹാരം തന്നെ അവള്‍ പാമ്പുകള്‍ക്കും നല്‍കും. പാമ്പുകള്‍ ദേഹത്തുകയറി ഇഴയുന്നത് വലിയ ഇഷ്ടമാണവള്‍ക്ക്. ഘട്മാപൂരിലെ ഗ്രാമവാസികള്‍ ഇവളെ ഒരു ദേവതയായാണ് കണക്കാക്കുന്നത്.

jfjrtj

ഇത്രയധികം വിഷപാമ്പുകളുമായി അടുത്തിടപഴകിയിട്ടും അവള്‍ക്ക് പാമ്പുകടിയേല്‍ക്കാഞ്ഞത് അവള്‍ നാഗകന്യകയായതുകൊണ്ടാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ദൂരെനാടുകളില്‍ നിന്നുപോലും ഈ നാഗകന്യകയെക്കാണാന്‍ ആളുകളെത്താറുണ്ടെന്ന് ഇവളുടെ മാതാപിതാക്കള്‍ പറയുന്നു. മകളെ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും അവള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണവര്‍.

Related posts