ചിയാരത്ത് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പോലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മുത്തശ്ശിയോടും അമ്മാവന്മാരോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഏറെ നാളായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരാക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ല. രാവിലെ ഏഴരയോടെ പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്ത് വണ്ടി വച്ച് വീടിന്റെ പിന്‍വാതിലിലൂടെ അകത്ത് കടന്നാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്.