കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ആശുപത്രി; അമ്മയുടെ വെളിപ്പെടുത്തൽ നടക്കുന്നത്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദേഹത് ജില്ലയില്‍ അയല്‍വാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അക്ബര്‍പൂര്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ് സിംഗ് പറഞ്ഞു. .ചൊവ്വാഴ്ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സതീഷ് പറഞ്ഞു.

 

 

Related posts

Leave a Comment