മുസാഫര്‍ നഗര്‍: ഫേസ്ബുക്ക് സുഹൃത്തും സഹോദരന്മാരും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നും അതിനു ശേഷം വിവാഹത്തിനായി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 23 കാരിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സോനു എന്നയാളും സഹോദരന്മാരുമാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി പറയുന്നു
സോനു തന്നെ ഹോട്ടലില്‍ എത്തിച്ച ശേഷം സഹോദരന്മാരന്മാരോടൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ ഇത് കാണിച്ച് സോനുവിനെ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സോനുവിനും ബന്ധുക്കളായ പത്ത് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.