എല്ലാ കുട്ടികളുടെയും ഒരു ആഗ്രഹമാണ് സ്വന്തമായൊരു കുഞ്ഞനിയനോ അനിയത്തിയോ വേണമെന്നുള്ളത്. ഇത്തരത്തിൽ താൻ ആഗ്രഹിച്ച് കിട്ടിയ തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കാണുന്ന ഒരു പത്ത് വയസുകാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഹോദരിയെ കിട്ടിയത്.
വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാൻ സാധിക്കും. അച്ഛൻ അവൾക്ക് അവളുടെ കുഞ്ഞനിയത്തിയെ ആദ്യമായി കാണിച്ചു കൊടുക്കുകയാണ്.
സന്തോഷം കൊണ്ട് മതിമറന്ന പെൺകുട്ടി കുഞ്ഞിനെ എടുക്കാൻ കൈനീട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അച്ഛൻ അവളുടെ കൈകളിലേക്ക് കുഞ്ഞിനെ വച്ച് കൊടുത്തു.
കുഞ്ഞിനെ കയ്യില്‍ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ഒരു ഫോട്ടോ കൂടി വീഡിയോയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി.
ഒരു അമ്മയെ പോലെയാണ് അവൾ തന്റെ നിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്നത്. ആ കുഞ്ഞ് ഭാഗ്യമുള്ളവളാണ്, അവളുടെ ചേച്ചി അവളെ അത്രയേറെ സ്നേഹിക്കാൻ പോവുകയാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ.