പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നത് പോലെ തന്നെ പ്രായവുമില്ല. ഇത് ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വയോധികന്റെയും അയാളെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുടെയും പ്രണയത്തെ കുറിച്ച് കാണിക്കുന്ന വീഡിയോയാണിത്.
ഗുഡ്ഡി കുമാരി എന്നാണ് പെൺകുട്ടിയുടെ പേര്. ഈ വീഡിയോയിൽ അവൾ പറയുന്നത് “എൻ്റെ മുൻ ജന്മത്തിൽ ഞാൻ ചെയ്ത നല്ലതെന്താണെന്ന് എനിക്കറിയില്ല, ഈ ജന്മത്തിൽ എനിക്ക് നിന്നെപ്പോലെ ഒരു ഭർത്താവിനെ ലഭിച്ചു” എന്നാണ്.
പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ വൃദ്ധന്റെ പിന്നിൽ നിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്ന മറ്റൊരു വീഡിയോയുമുണ്ട്. എന്നാൽ ഈ രണ്ട് വീഡിയോകൾ അല്ലാതെ വൃദ്ധനൊപ്പമുള്ള മറ്റൊരു ഫോട്ടോയോ വീഡിയോയോ പെൺകുട്ടി പങ്കുവച്ചിട്ടില്ല.
അതേസമയം മുത്തച്ഛന്റെ പ്രായമുള്ള ഒരാളെ പങ്കാളിയായിട്ട് സ്വീകരിച്ചതെന്ന് പറയുന്ന ഈ വീഡിയോ പൂർണമായും വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കാനായി പെൺകുട്ടി കെട്ടിച്ചമച്ചതാണെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെട്ടു.
സംഭവമിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വെറും 5 ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. 3.50 ലക്ഷത്തിലധികം പേർ വീഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്.