ഡല്‍ഹി മെട്രോയില്‍ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വിഡിയോയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടി നിര്‍ത്താതെ അടിക്കുന്നത് കാണാം.
ടീഷര്‍ട്ടിന്റെ വിലയെക്കുറിച്ചുള്ള തര്‍ക്കമാണ് ട്രെയിനില്‍ വച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇരുവരും തല്ലി തീര്‍ത്തത്.
ഞാന്‍ അമ്മയോട് പറയുമെന്നും നിന്നെപ്പോലെ ഒരു ചെറുക്കനെ ആര്‍ക്കും കിട്ടരുതെന്നുമെല്ലാം പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം.
താന്‍ സാറയില്‍ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം.
150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. ഇത് പെണ്‍കുട്ടിയെ ചൊടിപ്പിച്ചു.
ഇതൊരു പൊതു സ്ഥലമാണെന്ന് ആണ്‍കുട്ടി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവള് അതൊന്നും കാര്യമാക്കുന്നില്ല.
അവസാനം ആണ്‍കുട്ടി അവളെ തിരിച്ചു തല്ലുന്നതും വിഡിയോയിലുണ്ട്. നരവധിപ്പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.
പൊതുസ്ഥലത്തെ ഇത്തരം പെരുമാറ്റം തെറ്റാണെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍ മറ്റുചിലര്‍ ഇത് മുന്‍കൂട്ടി പദ്ധതിയിട്ട വീഡിയോയാണെന്നാണ് പറയുന്നത്.