മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നിന്നാണ് ഈ വാര്‍ത്ത. അണ്ണക്കമ്പാടിന് സമീപം താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സഹപാഠിയായ ആണ്‍കുട്ടിയോട് മുടിഞ്ഞ പ്രേമം. പെണ്‍കുട്ടി കഥാനായകനോട് തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. എന്നാല്‍, പഠിക്കാന്‍ തന്നെ സമയമില്ലാത്ത പഠിപ്പിസ്റ്റ് പറഞ്ഞു, ‘എനിക്കു നിന്നെ ഇഷ്ടമല്ല. നീ എന്നെ ശല്യപ്പെടുത്തരുത്’. പ്രേമം തലയ്ക്കു മൂത്ത പെണ്കുട്ടിയുണ്ടോ വിടുന്നു. വീണ്ടും വീണ്ടും പുറകെ നടന്നു. പോരാത്തതിന് കൂട്ടുകാരുടെ സഹായവും തേടി.
പെണ്‍കുട്ടിയുടെ ശല്യം സഹിക്കാനാവാതെ പഠിപ്പിസ്റ്റ് ആണ്‍കുട്ടി ആദ്യം ടീച്ചര്‍മാരോട് പരാതി പറഞ്ഞു. സ്കൂള്‍ അധികൃതര്‍ ആദ്യം പെണ്‍കുട്ടിയെ വിളിച്ചു താക്കീത് ചെയ്തു. എന്നിട്ടും പെണ്‍കുട്ടിക്കു കുലുക്കമൊന്നുമില്ല. ഒടുവില്‍, പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിവരം പറഞ്ഞു. ഇനിയും ആവര്‍ത്തിച്ചാല്‍ മകള്‍ക്ക് ടിസി തന്നു പറഞ്ഞുവിടുമെന്ന്.
വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിക്കു നാണക്കേടായി. ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തം അപമാനിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ മാനസികനില തെറ്റി. ഒരു ദിവസം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. നേരേ പോയത് എറണാകുളത്തേക്കാണ്. അവിടെ ആരുമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് അഭയം നല്കുന്ന കേന്ദ്രത്തിലാണ് എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെ അഭയകേന്ദ്രത്തിലെ അധികൃതര്‍ വീട്ടുകാരെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പമയച്ചു. ഒരാഴ്്ച്ചക്കാലം കാണാതിരുന്ന മകളെ കണ്ടുകിട്ടിയ സന്തോഷത്തോടെയാണ് മാതാപിതാക്കള്‍ മലപ്പുറത്തേക്കു മടങ്ങിയത്.