മൂന്നാർ: മൂന്നാറിൽ ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ പെൺകുട്ടി മരിച്ചു. തമിഴ്നാട് ഉദുമൽപ്പേട്ട ശ്രീ ജി വി ജി വിശാലാക്ഷി വിമൻസ് കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനി കെ. അഴകു മീനയാണു (18) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കനകപാളയം ജെ.ജെ നഗറിൽ എസ്. സതീഷ്കുമാറിനെ (24) ഗുരുതരാവസ്ഥയിൽ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാറിലെത്തിയത്. മൂന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കൾ എത്തിയാലുടൻ അഴകുമീനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.