ബോഡി ഷെയിമിംഗിന്റെ കാര്യത്തില്‍ ഒരുപടി മുമ്പില്‍ നില്‍ക്കുന്നവരാണ് വിദ്യാസമ്പന്നരെന്നും സംസ്കാര സമ്പന്നരെന്നും അവകാശപ്പെടുന്ന മലയാളികള്‍. കഴിവോ സ്വഭാവമോ അല്ല ബാഹ്യ സൗന്ദര്യമാണ് വ്യക്തിയുടെ മേന്മ നിശ്ചയിക്കുന്നതെന്ന അബദ്ധചിന്ത ഇന്നത്തെ കൊച്ചുകുട്ടികളില്‍ വരെ ആളുകള്‍ അടിച്ചേല്‍പ്പിച്ചിട്ടുമുണ്ട്. മലയാളികളുടെ ഈ അസഹനീയമായ സ്വഭാവത്തിന് ഇരയായവരില്‍ ഒടുവിലത്തെ ആളായിരിക്കുകയാണ് ടിക് ടോകിലൂടെ ശ്രദ്ധേയയായ നീതു എന്ന പെണ്‍കുട്ടി.
ഒരു വീഡിയോയുടെ പേരില്‍ കണക്കില്ലാത്ത കളിയാക്കലുകളാണ് ആ പെണ്‍കുട്ടി കേള്‍ക്കേണ്ടി വന്നത്. അതേക്കുറിച്ച് ആ പെണ്‍കുട്ടിയെ പരിചയമുള്ള ആര്യന് നിഷാദ് എന്ന യുവാവ് ആളുകളോട് ചോദിച്ച കുറച്ച് ചോദ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് നീതുവിന്റെ അവസ്ഥയെക്കുറിച്ച് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വിഡിയോയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെയും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ കുട്ടി ആരാണ് എന്ന് എനിക്കറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ കുട്ടിയെ കളിയാക്കി കൊണ്ട് ഫേസ് ബുക്കിലും ,വാട്സ്ആപ്പിലും കുറെ വിഡിയോയും കമന്റ്സും കണ്ടു. എന്തിനാണ് എല്ലാവരും ഇങ്ങനെ കളിയാക്കുന്നത് .നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയാണ് ഇങ്ങനെ ചെയ്തത് എങ്കില്‍ നിങ്ങള്‍ കളിയാക്കുമോ. അവര്‍ അവരുടെ രീതിയില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്.
‘പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരും ട്ടോ ‘ ആരും നടനോ, നടിയോ ആയി ജനിക്കുന്നില്ല. കളിയാക്കുന്നവര്‍ ഒന്നിനും കഴിവില്ലാത്തവര്‍ ആയിരിക്കും. ഈ കുട്ടിക്ക് എന്റെ കട്ട സപ്പോര്‍ട്ട്.ഞാന്‍ ചെയ്യുന്ന അടുത്ത പ്രൊജക്ടില്‍ ഒരു വേഷം ഉറപ്പ് തരുന്നു…. കൂടാതെ ഒരു പ്രദേശിക ചാനലില്‍ പെര്‍ഫോം ചെയ്യാന്‍ ഒരു അവസരവും വാങ്ങി തരാം ട്ടാ .