ഇഷ്ടപ്പെട്ട കാര്യം നേടിയെടുക്കാന്‍ ചെറിയ ചെറിയ കള്ളം പറയാത്തവര്‍ ആരും കാണില്ല. എന്നാല്‍ വലിയൊരു കള്ളം പറഞ്ഞ് സ്വന്തം പിതാവിനെയും സഹോദരനെയും കോടതി കയറ്റിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. അതും വെറും 15 വയസ് മാത്രമുള്ള ഒന്‍പതാംക്ലാസുകാരി. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. അച്ഛന് സ്ഥിരമായി വഴക്കു പറഞ്ഞതിനെ തുടര്‍ന്നു ഹോസ്റ്റലിലേക്കു മാറുന്നതിനായി ഒമ്പതാം ക്ലാസുകാരി കണ്ടെത്തിയത് ഞെട്ടിക്കുന്ന മാര്‍ഗമായിരുന്നു. പിതാവ് തന്നെ സ്ഥിരമായി പീഡിപ്പിക്കാറുണ്ട് എന്നും സഹോദരന് താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട് എന്നും പെണ്‍കുട്ടി പരാതി നല്കി.
കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ പരാതി കണ്ട് ജഡ്ജിക്ക് സംശയം. മനോഹരമായി എഴുതിയ പരാതിയില്‍ വ്യകാരണപിശകോ അക്ഷരതെറ്റോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ പരാതി വായിക്കാന്‍ പോലും പെണ്‍കുട്ടിക്കു കഴിഞ്ഞില്ല. ഇതോടെ ജഡ്ജിയുടെ സംശയം ഇരട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം മാനസികരോഗ വിദ്ഗധന്റെ കൗണ്സിലിങ്ങിനിടയില് പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പഠിക്കാന്‍ മോശമായതിനാല്‍ പെണ്‍കുട്ടിക്കു മൂന്നു തവണ സ്കൂള്‍ മാറേണ്ടി വന്നു. ഇതിന്റെ പേരില്‍ പിതാവ് വഴക്കു പറഞ്ഞിരുന്നു.
അതുകൊണ്ട് പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു അച്ഛന്റെയും സഹോദരന്റെയും പേരിലുള്ള പീഡന ആരോപണം. ബുദ്ധിപരമായി പെണ്‍കുട്ടി ശരാശരിക്കു താഴെയാണ് എന്നും അതുകൊണ്ട് തന്റെ പ്രവൃത്തിയുടെ അനന്തരഫലം ചിന്തിക്കാന്‍ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പെണ്‍കുട്ടി കടുത്ത സ്ക്രീനോഫിനിയ രോഗിലാണ് എന്നും മനഃശാത്രജ്ഞര്‍ കണ്ടെത്തി.