നവോത്ഥാനത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ലോകം. പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ക്ക്, പുരുഷന്മാരോടൊപ്പം, സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വാതന്ത്രവും പരിഗണനയും വേണമെന്നും വാദിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നതിനിടയില്‍ തന്നെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു കാലത്ത് പുരുഷാരം മാത്രം കൂടി നിന്ന് ആസ്വദിച്ചിരുന്ന ചെണ്ടമേളം ആസ്വദിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് അത്.
കൊല്ലത്തെ ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൂരം ആസ്വദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മേളം മുറുകുമ്പോള്‍ അതിനൊപ്പം താളം പിടിച്ചാണ് പെണ്‍കുട്ടി കാമറയുടെ ശ്രദ്ധയില്‍ പെടുന്നത്. എല്ലാം മറന്ന്, താളം പിടിച്ച് ആടുന്ന പെണ്‍കുട്ടിയെ അടക്കി നിര്‍ത്താന്‍ അടുത്ത് നില്ക്കുന്നവര് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് പെണ്‍കുട്ടി താളം പിടിക്കുന്നത്.