ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റിന് നേരെ കൈ വീശുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. വീഡിയോ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ലോക്കോ പൈലറ്റ് വാതിലിനടുത്ത് നിന്ന് പച്ചക്കൊടി വീശി തന്റെ ഡ്യൂട്ടി നിർവഹിക്കുകയാണ്. ട്രെയിൻ സാവധാനത്തിൽ നീങ്ങുന്നത് വീഡിയോയിൽ കാണാം. മറുവശത്ത് ഒരു വൃദ്ധൻ അയാളുടെ ചെറുമകൾ എന്ന് കരുതപ്പെടുന്ന ഒരു കൊച്ചുപെൺകുട്ടിയെ കൈയിലെടുത്തും നിൽക്കുന്നുണ്ട്.
കുട്ടി ലോക്കോ പൈലറ്റിന് നേരെ കൈവീശി യാത്ര പറയുന്നത് വീഡിയോയിൽ കാണാം. അവളുടെ സൗമ്യമായ ആംഗ്യം റെയിൽവേ ജീവനക്കാർ ശ്രദ്ധിച്ചു. അവൻ പതാക വീശുന്നത് തുടർന്നു, ചെറിയ പെൺകുട്ടിയെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
ഈ സംഭവത്തെ ‘ശുദ്ധമായ സന്തോഷം’ എന്ന് വിശേഷിപ്പിച്ച സതേൺ റെയിൽവേ ‘ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ ഒരു കുട്ടി ലോക്കോ പൈലറ്റിന് നേരെ കൈവീശി. ലോക്കോ പൈലറ്റ് കുട്ടിയെ നോക്കി പുഞ്ചിരിക്കുകയും പച്ചക്കൊടി വീശി അവളെ അംഗീകരിക്കുകയും ചെയ്തു’ എന്ന ഒരു അടിക്കുറിപ്പിനൊപ്പം വീഡിയോ പങ്കിട്ടു.
വീഡിയോ കഴിഞ്ഞ ദിവസമാണ് എക്സിൽ പോസ്റ്റ് ചെയ്തത്. അപ്ലോഡ് ചെയ്തതുമുതൽ വീഡിയോ ആളുകൾ ഏറ്റെടുത്ത് വൈറലാവുകയാണ്. ഭൂരിഭാഗം ആളുകളും ഈ സംഭവത്തെ ക്യൂട്ട് എന്ന് വിളിച്ചു.
അതേസമയം ചിലർക്ക് അവരുടെ ബാല്യകാലത്തെക്കുറിച്ചൊരു ഓർമപ്പെടുത്തലുമായി വീഡിയോ. ട്രെയിൻ കടന്നുപോകുന്നത് കാണുമ്പോൾ അവർ ഇത് ചെയ്യാറുണ്ടായിരുന്നു. ചിലർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഈ ചെറിയ നിമിഷങ്ങൾ നിസ്സംശയമായും വലിയ സന്തോഷം നൽകുന്നുവെന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
Pure Joy
— Southern Railway (@GMSRailway) July 17, 2024
A child waved at the loco pilot as the train was departing from the station
The loco pilot smiled at the child and waved her with green flag by acknowledging her.#SouthernRailway pic.twitter.com/5YbBG2zS70