പ്രണയവും പ്രണയത്തകര്‍ച്ചകളും സമൂഹത്തില്‍ സ്വഭാവികമാണ്. അല്പം വ്യത്യസ്ഥമായ ഒരു സംഭവമാണ്. ചൈനയിലെ ഹാംഗ്സ്ഹു സിറ്റിയില്‍ അരങ്ങേറിയത്. പ്രണയം അവസാനിപ്പിക്കണം എന്നു കാമുകന് പറഞ്ഞപ്പോള്‍ തനിക്ക് നഷ്ടപരിഹാരം വേണം എന്നു കാമുകി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു ബാറില്‍ വച്ചു കണ്ടുമുട്ടി. തന്റെ കാമുകിയായി ഇരുന്നതിന് ഇയാള്‍ യുവതിക്ക് രണ്ടു മില്യണ്‍ യുവാന്‍ പ്രതിഫലമായി നല്കി.
ശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു തുടര്‍ന്ന് ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. തനിക്ക് പത്തു കോടി യുവാന്‍ വേണമെന്നയിരുന്നു കാമുകിയുടെ ആവശ്യം. എന്നാല്‍ ഇതു നല്കാന് കഴിയല്ല എന്നു കാമുകന് പറഞ്ഞു. ശേഷം ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങിപോയി. തൊട്ടു പിന്നാലെ പെട്ടി ബാറില്‍ ഉപേക്ഷിച്ചു കാമുകിയും ഇറങ്ങിപ്പോയി. ഐ ടി പ്രഫഷണലായ ഇയാള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ എത്തിയത്. ഇരുവരും പോയി കഴിഞ്ഞപ്പോള്‍ ബാര്‍ ജീവനക്കാര്‍ ഉപേക്ഷിക്കപ്പെട്ട പെട്ടി കാണുകയായിരുന്നു.
ആരോ മറന്നു വച്ചതാകുമെന്ന് കരുതി ജീവനക്കാര്‍ പെട്ടി ഉള്ളിലേയ്ക്കു കൊണ്ടുപോയി. ഇതിനിടയില്‍ പെട്ടി തുറന്നു പണം നിലത്തു വീഴുകയായിരുന്നു. ഉടന്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ കാര്യങ്ങള്‍ വ്യക്തമാകുകയായിരുന്നു. ഈ സമയം പണം സ്വീകരിച്ചില്ല എന്നു യുവതി അറിയിച്ചതിനെ തുടര്‍ന്നു യുവാവ് പണം എടുക്കാന്‍ തിരികെ ബാറില്‍ എത്തിരുന്നു. അയാള്‍ വിവരങ്ങള്‍ പോലീസുകാരോട് വ്യാക്തമാക്കി തിരികെ പണം സ്വീകരിച്ചു എന്നാണു റിപ്പോര്‍ട്ട്. കാമുകിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്താ ചെയ്ക അല്ലേ…