പിതാവ് ഉപേക്ഷിച്ചു, മാതാവിന്റെ കുടുംബത്തിന്റെ സംരക്ഷണയില്‍ കഴിയുന്നു! എംഎൽഎയുടെ ഫോണിലേക്ക് വിദ്യാർഥിനിയുടെ സന്ദേശമെത്തി, ഉടൻ ഫോണെത്തി

അ​മ്പ​ല​പ്പു​ഴ:​ മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​മെ​ന്നും അ​തി​നാ​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥിച്ച് എം​എ​ൽ​എ​യു​ടെ ഫോ​ണി​ൽ സ​ന്ദേ​ശം അ​യ​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക്‌ സ​ഹാ​യ​വു​മാ​യി ഹ​രി​തം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ.

പി​താ​വ് ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ മാ​താ​വിന്‍റെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന നി​ർ​ക്കു​ന്നം സ്വ​ദേ​ശി​നി​യാ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​ണ് എം​എ​ൽ​എ എ​ച്ച് സ​ലാ​മി​ന് സ​ന്ദേ​ശം അ​യ​ച്ച​ത്.

ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മാ​താ​വി​ന് കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ത്യ​വൃ​ത്തി​ക്ക് പോ​ലും പ​ണം ഇ​ല്ലാ​തെ​യാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​നി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹ​രി​തം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പു​തി​യ ഫോ​ൺ വാ​ങ്ങി എംഎ​ൽഎ​യോ​ടൊ​പ്പം വി​ദ്യാ​ർ​ഥിനി​യു​ടെ വീ​ട്ടി​ലെ​ത്തി ഫോ​ൺ കൈ​മാ​റി.

ഭാ​ര​വാ​ഹി​ക​ളാ​യ ദി​ലീ​പ്കു​മാ​ർ, സാ​ദി​ഖ് ഉ​ല​ഹ​ൻ, ശ​ശി, നി​സാം, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment