ചെന്നൈ: രാത്രി ന്യൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയിലെ മരിച്ച നിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളിയിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്താണ് സെറ്റഫി ജാക്വിലിൻ(16) ന്യൂഡിൽസ് കഴിച്ചത്.
പെൺകുട്ടി അനങ്ങാതെ കിടക്കുന്നത് കണ്ട വീട്ടുകാർ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.